Latest News :
Home » , , » അനധികൃത മണല്‍ കടത്ത്: അഞ്ചു തോണികള്‍ നശിപ്പിച്ചു

അനധികൃത മണല്‍ കടത്ത്: അഞ്ചു തോണികള്‍ നശിപ്പിച്ചു

Written By Muhimmath News on Friday, 26 August 2016 | 09:57

കാസര്‍കോട്: അനധികൃതമായി പുഴയില്‍ നിന്ന് മണല്‍ വാരി കടത്തുകയായിരുന്ന അഞ്ച് തോണികള്‍ പോലീസ് പിടികൂടി നശിപ്പിച്ചു. നെല്ലിക്കുന്ന് കസബ കടപ്പുറത്തിന് സമീപത്തെ അഴിമുഖത്തെ പുഴയില്‍ നിന്നും അനധികൃതമായി കടത്തിയ മണലുമായാണ് തോണികള്‍ പിടികൂടിയത്. 

വ്യാഴാഴ്ച രാവിലെ അഡീ. എസ്‌ഐയുടെ നേതൃത്വത്തിലാണ് മണല്‍ കടത്ത് പിടികൂടിയത്. രാപകല്‍ ഭേദമന്യേ ഈ ഭാഗത്ത് നിന്ന് വന്‍തോതില്‍ മണല്‍ കടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. 

അതിനിടെ മഞ്ചേശ്വരം പോര്‍ട്ട് പരിസരത്ത് അനധികൃതമായി സൂക്ഷിച്ച 25 ലോഡ് മണല്‍ പോലീസ് പിടികൂടി. കുമ്ബള സിഐയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മണല്‍ പിടികൂടിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved