അഞ്ച് വര്‍ഷത്തോളമായി തുച്ഛമായ വേതനത്തിലാണ് ജീവനക്കാര്‍ ജോലി എടുക്കുന്നത്. പിരിച്ചു വിടലോടെ പല കുടുംബങ്ങളുടേയും ജീവിതമാര്‍ഗ്ഗം തന്നെ ഇല്ലാതാകും.
ബിആര്‍സികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ വലയുന്ന സമയത്താണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം. സ്കൂളുകളില്‍ നടക്കുന്ന പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യുന്നത് ബിആര്‍സികള്‍ വഴിയാണ്. ഓഗസ്റ്റ് 29 ന് ആരംഭിച്ച പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ഇതുവരെ മുഴുവനായും വിതരണത്തിന് എത്തിയിട്ടില്ല. ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിലൂടെ ബിആര്‍സിയുടെ പ്രവര്‍ത്തനം തന്നെ താറുമാറാകുകയാണ്.
ഒരു മാസം മുമ്പ് പിരിച്ചുവിട്ട ട്രെയിനര്‍മാര്‍ക്കു പകരം ഇതുവരെ പുതിയ ജീവനക്കാരെ നിയമിച്ചിട്ടില്ല. ഇരുപതോളം ജീവനക്കാര്‍ വേണ്ട ഓഫീസുകളില്‍ പത്തില്‍ കുറഞ്ഞ ആളുകള്‍ മാത്രമാണ് നിലവിലുള്ളത്.
യാതൊരു കാരണവുമില്ലാതെ ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്ന തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്ന് സോബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Post a Comment