Latest News :
Home » , , » മാണി ബിജെപിയ്‌ക്കൊപ്പം പോകുന്നത് ആത്മഹത്യാപരമെന്ന് കുഞ്ഞാലികുട്ടി; ചരല്‍ക്കുന്ന് ക്യാമ്പ് കഴിയുന്നവരെ കാത്തിരിക്കാം

മാണി ബിജെപിയ്‌ക്കൊപ്പം പോകുന്നത് ആത്മഹത്യാപരമെന്ന് കുഞ്ഞാലികുട്ടി; ചരല്‍ക്കുന്ന് ക്യാമ്പ് കഴിയുന്നവരെ കാത്തിരിക്കാം

Written By Muhimmath News on Wednesday, 3 August 2016 | 11:08

കോഴിക്കോട്: കേരളകോണ്‍ഗ്രസ്(എം) ബിജെപിക്കൊപ്പം പോയാല്‍ ആത്മഹത്യാപരമെന്ന് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ്സിനു ചില പ്രശ്‌നങ്ങളുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ചരല്‍ക്കുന്ന് ക്യാംപ് കഴിയുന്നതുവരെ കാത്തിരിക്കാനാണ് ചെയര്‍മാന്‍ കെഎം മാണിയുടെ നിര്‍ദ്ദേശം.

അത് അംഗീകരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണിയെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നിയോഗിച്ചിരിക്കുന്നവരില്‍ ഒരാള്‍ പികെ കുഞ്ഞാലിക്കുട്ടിയാണ്.

കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച രമേഷ് ചെന്നിത്തലയോട് സംസാരിക്കാന്‍ മാണി കൂട്ടാക്കിയില്ല. ധ്യാനത്തിലാണെന്നും തിരിച്ചുവിളിക്കാമെന്നുമായിരുന്നു മാണിയുടെ മറുപടി. എന്നാല്‍ ഇന്നലെയും ചെന്നിത്തലയെ മാണി തിരിച്ചുവിളിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയും മാണിയെ കോട്ടയത്ത് പോയി കണ്ടിരുന്നു. എന്നാല്‍ യുഡിഎഫ് വിടുമെന്ന നിലപാടില്‍ മാണി ഉറച്ചുനില്‍ക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved