Latest News :
Home » , » കേരള മുസ്‌ലിം ജമാഅത്ത് ലീഡേഴ്‌സ് ക്യാമ്പ് ശനിയാഴ്ച

കേരള മുസ്‌ലിം ജമാഅത്ത് ലീഡേഴ്‌സ് ക്യാമ്പ് ശനിയാഴ്ച

Written By Muhimmath News on Thursday, 18 August 2016 | 20:21



കാസര്‍കോട്: കേരള മുസ് ലിം ജമാഅത്ത് ഘടകങ്ങളെയും സംഘടനാ പ്രവര്‍ത്തകരെയും സജ്ജമാക്കുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ നടന്നുവരുന്ന സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നടക്കുന്ന ജില്ലാ ലീഡേഴ്‌സ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ-സോണ്‍ നേതാക്കള്‍ക്ക് ക്യാമ്പില്‍ സമഗ്ര പരിശീലനം നല്‍കും. ശനിയാഴ്ച കാസര്‍കോട് സുന്നീ സെന്ററിലാണ് ക്യാമ്പ്. രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, അശ്‌റഫ് സഅദി ആരിക്കാടി, മുക്രി ഇബ്‌റാഹിം ഹാജി, ഇബ്‌റാഹിം ഹാജി കുബനൂര്‍, ഹക്കീം ഹാജി കളനാട് തുടങ്ങിയവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് നയരേഖ, ദൗത്യം, കര്‍മപദ്ധതി, തദ് കിറ എന്നീ വിഷയങ്ങളില്‍ യഥാക്രമം കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, റഹ്മത്തുല്ലാഹ് സഖാഫി എളമരം, എ കെ ഇസ്മാഈല്‍ വഫ, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലപാടി തുടങ്ങിയവര്‍ വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സോണ്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങല്‍ എന്നിവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved