Latest News :
Home » , » വിഘടിത വിഭാഗത്തിന്റെ വ്യാജ രജിസ്‌ട്രേഷന്‍; കേരള മുസ്‌ലിം ജമാഅത്ത് ജാഗ്രതാ സദസ് സംഘടിപ്പിക്കുന്നു

വിഘടിത വിഭാഗത്തിന്റെ വ്യാജ രജിസ്‌ട്രേഷന്‍; കേരള മുസ്‌ലിം ജമാഅത്ത് ജാഗ്രതാ സദസ് സംഘടിപ്പിക്കുന്നു

Written By Muhimmath News on Tuesday, 2 August 2016 | 20:48

കാസര്‍കോട്: വിഘടിത വിഭാഗത്തിന്റെ വ്യാജ രജിസ്‌ട്രേഷനും കയ്യേറ്റ ശ്രമങ്ങള്‍ക്കുമെതിരെ കേരള മുസ്‌ലിം ജമാഅത്ത് ജാഗ്രതാ സദസ് സംഘടിപ്പിക്കുന്നു. ഇരുവിഭാഗം സുന്നികളും സമാധാനപൂര്‍വം പ്രവര്‍ത്തിച്ചുവരുന്ന പല മഹല്ലുകളിലും ജമാഅത്ത് ജനറല്‍ബോഡി അറിയാതെ വിഘടിത വിഭാഗത്തിന്റെ വ്യാജ രജിസ്‌ട്രേഷനും കയ്യേറ്റങ്ങളും നടന്നുവരികയാണ്. ഇതിനെതിരെ സമൂഹത്തെ ബോധവത്കരിക്കുന്നതിനായാണ് ഈമാസം ഒമ്പതിന് രാവിലെ 10 മണിക്ക് കാസര്‍കോട് സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ജാഗ്രതാ സദസ് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ സംസ്ഥാന നേതാക്കളായ ത്വാഹാ തങ്ങള്‍, കെ എം എ റഹീം സാഹിബ് സംബന്ധിക്കും. സോണുകളില്‍ നിന്ന് സമാഹരിച്ച മദ്‌റസാ നവീകരണ ഫണ്ട് ഏറ്റുവാങ്ങും.

ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അധ്യക്ഷത വഹിക്കും. പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, കെ പി എസ് തങ്ങള്‍ ജമലുല്ലൈലി ബേക്കല്‍, മൂസല്‍ മദനി തലക്കി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുര്‍റഹീം സഖാഫി ചിപ്പാര്‍, സി എന്‍ ജഅ്ഫര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതം പറയും.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved