Latest News :
Home » , , , » ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം ഫലപ്രദമായി നടത്തുമെന്ന് മുഖ്യമന്ത്രി

ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം ഫലപ്രദമായി നടത്തുമെന്ന് മുഖ്യമന്ത്രി

Written By Muhimmath News on Saturday, 13 August 2016 | 10:39

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെക്കുറിച്ച് ഫലപ്രദമായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. പ്രദേശത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ അധികൃതര്‍ കൈക്കൊള്ളുന്നുണ്ടെന്നും പിണറായി പറഞ്ഞു.

എന്നാല്‍, ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതേ വിട്ട പ്രതി മുഹമ്മദ് അസ്ലമിനെയാണ് വെള്ളിയാഴ്ച ഇന്നോവ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. സ്‌കൂട്ടറില്‍ സുഹൃത്ത് ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് ആക്രമണം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍  രാത്രി 9.30ഓടെയായിരുന്നു അന്ത്യം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved