Latest News :
Home » , , , » തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റി

തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റി

Written By Muhimmath News on Friday, 19 August 2016 | 12:01

തിരുവനന്തപുരം: ടോമിന്‍ ജെ.തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചു.ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യപ്രകാരമാണ് മന്ത്രിസഭ തച്ചങ്കരിയെ മാറ്റാനുള്ള തീരുമാനമെടുത്തത്. തച്ചങ്കരിക്ക് പുതിയ നിയമനം നല്‍കുകയോ പകരം തല്‍സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കുകയോ ചെയ്തിട്ടില്ല.

തന്നോട് ആലോചിക്കാതെ തച്ചങ്കരി സ്വയം തീരുമാനങ്ങള്‍ എടുക്കുന്നു എന്നായിരുന്നു ഗതാഗതമന്ത്രി മുഖ്യമന്ത്രിയോട് ഉന്നയിച്ച പ്രധാന പരാതി. തച്ചങ്കരിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വകുപ്പിനെ മോശമായി ചിത്രീകരിക്കാന്‍ ഇടയാക്കിയെന്നും മന്ത്രി ആരോപിച്ചിരുന്നു. എന്‍സിപി സംസ്ഥാന നേതൃത്വം തച്ചങ്കരിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഹെല്‍മറ്റില്ലാതെ പെട്രോള്‍ ഇല്ല എന്ന തച്ചങ്കരിയുടെ ഉത്തരവ്, ജന്മദിനാഘോഷ വിവാദം തുടങ്ങിയവ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved