Latest News :
Home » , , , , » കേരളത്തിലെ തെരുവ് നായ ശല്യം; അറബ് ലോകത്തും ചൂടുള്ളവാര്‍ത്ത

കേരളത്തിലെ തെരുവ് നായ ശല്യം; അറബ് ലോകത്തും ചൂടുള്ളവാര്‍ത്ത

Written By Muhimmath News on Friday, 26 August 2016 | 12:08

ദുബായ്: തിരുവനന്തപുരത്ത് ചെമ്പകരാമന്‍ തുറയില്‍ ശിലുവമ എന്ന സ്ത്രീ പട്ടിയുടെ കടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കേരളം സന്ദര്‍ശിക്കുന്ന അറബികള്‍ക്ക് മുന്നറിയിപ്പ് നല്‍കി അറബ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. 

ചില പത്രങ്ങളില്‍ കേരളത്തില്‍ രൂക്ഷമായ രീതിയില്‍ പട്ടി ശല്യമുള്ളതായുള്ള വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തെരുവുനായ്ക്കളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കേരളത്തില്‍ മനുഷ്യരേക്കാളും വില തെരുവ്പട്ടികള്‍ക്കാണെന്ന റിപ്പോര്‍ട്ടാണ് ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്.അല്‍ റിയാദ്, അല്‍ ഹയാത്ത്, അല്‍ യൗം, അല്‍ മിസ്രി, അല്‍ ഖബസ് തുടങ്ങിയ പത്രങ്ങളിലടക്കം കേരളത്തിലെ പട്ടിശല്യം വാര്‍ത്തയായി.

കേരളം സന്ദര്‍ശിക്കുന്നവര്‍ സൂക്ഷിക്കണമെന്ന ജാഗ്രതാ നിര്‍ദേശത്തോടെയാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ പശുവിനെ ദൈവമായും പട്ടിയെ കുടുംബാംഗമായുമാണ് കാണുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. വീടുകളില്‍ പശുവിനെ വളര്‍ത്തുന്നത് പോലെയാണ് പട്ടികളെ പരിപാലിക്കുന്നതെന്നും ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ക്ക് നായ്ക്കളുടെ പാല്‍ ആണ് കുടിക്കാന്‍ നല്‍കാറുള്ളതെന്നും വാര്‍ത്തയിലുണ്ട്. 

ഭക്ഷ്യാമാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും സംസ്‌കരിക്കാന്‍ കേരളത്തില്‍ ശാസ്ത്രീയമായ മാര്‍ഗമില്ലാത്തതാണ് പട്ടി ശല്യത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ കുറ്റപപെടുത്തുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved