Latest News :
Home » , , » കേരള കോണ്‍ഗ്രസിന്റെ സമദൂര നിലപാട് യുക്തിരഹിതമെന്ന് കോടിയേരി ബാലക്യഷ്ണന്‍

കേരള കോണ്‍ഗ്രസിന്റെ സമദൂര നിലപാട് യുക്തിരഹിതമെന്ന് കോടിയേരി ബാലക്യഷ്ണന്‍

Written By Muhimmath News on Friday, 12 August 2016 | 12:16

തിരുവനന്തപുരം: കേരളത്തിലെ ഇരുമുന്നണികളോടും സമദൂരം പാലിക്കുകയെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് യുക്തിരഹിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ യുഡിഎഫ് സഹകരണം തുടരാനുളള തീരുമാനും യുക്തിരഹിതമാണെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പരാമര്‍ശിച്ചിരിക്കുന്നത്.

സമദൂരമെന്നത് എന്‍ഡിഎയിലേക്ക് ചേക്കാറാനുളള സൂത്രവിദ്യയാണെങ്കില്‍, അതിന് വാലുപോയ കുരങ്ങന്റ ന്യായങ്ങളേക്കാള്‍ വലിയ പ്രസക്തിയൊന്നുമില്ല. യുഡിഎഫ് എന്ന പൊളിഞ്ഞ കപ്പല്‍ ഉപേക്ഷിക്കാനുള്ള കേരള കോണ്‍ഗ്രസ് എം തീരുമാനം കോണ്‍ഗ്രസിന് കനത്ത ആഘാതമായെന്നും അതിന്റെ പരിഭ്രാന്തിയുടെ തെളിവാണ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണമെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

യുഡിഎഫ് വിട്ട് നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കാകാനുളള കേരള കോണ്‍ഗ്രസിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ യുഡിഎഫിന്റെ തകര്‍ച്ചയുടെ ഗുണഭോക്താക്കളാകാന്‍ ബിജെപിയെ അനുവദിച്ചുകൂടായെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved