Latest News :
Home » » മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ല: ചെന്നിത്തല

മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ല: ചെന്നിത്തല

Written By Muhimmath News on Tuesday, 16 August 2016 | 12:28

തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. മദ്യനയത്തിന് പ്രതീക്ഷിച്ച ഗുണം കിട്ടിയില്ല. വിഷയത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണം. പാര്‍ട്ടി ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മദ്യനയം പുനപരിശോധിക്കാനുള്ള എല്‍ഡിഎഫ് നീക്കത്തെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ അടക്കമുള്ള എതിര്‍ക്കുമ്പോഴാണ് യുഡിഎഫിന്റെ മദ്യനയത്തില്‍ തിരുത്തല്‍ ആലോചിക്കണമെന്ന് ചെന്നിത്തല അഭിപ്രായപ്പെടുന്നത്. 

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യനയം സജീവ ചര്‍ച്ചയായിരുന്ന സമയത്തും മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ 418 ബാറില്‍ നിലവാരമുള്ളവ പരിശോധിച്ച് തുറക്കണമെന്ന് ചെന്നത്തല നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സുധീരന്‍ തള്ളുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved