Latest News :
Home » , » ബാര്‍ കോഴകേസില്‍ മാണിയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍

ബാര്‍ കോഴകേസില്‍ മാണിയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍

Written By Muhimmath News on Saturday, 27 August 2016 | 12:36

തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കെഎം മാണിയെ തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. 

മാണി നിരപരാധിയാണോ അല്ലെയോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ സുകേശന്റെ വിശ്വാസ്യത നഷ്ടപെട്ടിട്ടുണ്ട്.സമ്മര്‍ദ്ദത്തിന് വഴങ്ങി അഭിപ്രായം മാറ്റുന്നവര്‍ കേസ് അന്വേഷിച്ചാല്‍ ശരിയാകുമോ എന്നും ഇക്കാര്യം തീരുമാനിക്കേണ്ടത് കോടതിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാണിയെ തള്ളിപ്പറയാനോ പിന്തുണയ്ക്കാനോ തയ്യാറാകാതെയുള്ളതായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. യുഡിഎഫ് വിട്ട് പോയ കേരള കോണ്‍ഗ്രസിന് പ്രശ്‌നാധിഷ്ഠിത പിന്തുണ പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭ്യര്‍ത്ഥന കെഎം മാണി തള്ളിക്കളഞ്ഞതിന് പിന്നാലെ ഉണ്ടായ ഇത്തരമൊരു സംഭവ വികാസത്തില്‍ ചില സംശയങ്ങളുണ്ടെന്ന് വിഎം സുധീരന്‍ പറഞ്ഞു. 

എന്നാല്‍ മാണിയ്ക്ക് പിന്തുണ നല്‍കുന്ന തരത്തിലുള്ള പ്രസ്താവനകളൊന്നും തന്നെ സുധീരന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നിരന്തരം നിലപാട് മാറ്റുന്ന സുകേശന്‍ തന്നെ വീണ്ടും ഈ കേസ് അന്വേഷിക്കുന്നത് ശരിയാണെന്ന് തോനുന്നില്ല. ആ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത തകര്‍ന്നിട്ടുണ്ട്.  ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള അന്വേഷണമാണ് ആവശ്യമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved