Latest News :
Home » » വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു: ഋഷിരാജ് സിങ്

വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു: ഋഷിരാജ് സിങ്

Written By Muhimmath News on Thursday, 4 August 2016 | 12:21

കൊച്ചി: കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതില്‍ മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. 

മഹാരാജാസ് കോളജില്‍ പിടിഎ, എന്‍എസ്എസ്, എന്‍സിസി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ ലഹരി ഉപയോഗിക്കാന്‍ ആരംഭിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്കു മനസിലാക്കാന്‍ കഴിയും. പക്ഷേ, ഇത്തരത്തില്‍ സംശയം തോന്നിയാല്‍ പോലും അത് അംഗീകരിക്കാന്‍ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും തയ്യാറാവുന്നില്ല. അപകടകരമായ അവസ്ഥയാണ് ഇത്. കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ലഹരിവസ്തുക്കള്‍ വാങ്ങാ ന്‍ പണം തികയാതെവരുന്ന കുട്ടികളാണ് മോഷണം ഉള്‍പ്പെടെയുള്ളവയിലേക്കു തിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved