Latest News :
Home » , » അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കാലിഖോ പുള്‍ തൂങ്ങി മരിച്ച നിലയില്‍

അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കാലിഖോ പുള്‍ തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Tuesday, 9 August 2016 | 12:01

ഗുഹാവത്തി: അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിമത നേതാവുമായ കാലിഖോ പുളിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക വിവരം. നാല് മാസക്കാലം അരുണാചല്‍ മുഖ്യമന്ത്രിയായിരുന്നു പുള്‍.

നബാം തുകി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച കാലിഖോ പുള്‍ ബി.ജെ.പി പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് സുപ്രീംകോടതി ഇത് റദ്ദാക്കുകയും നബാം തുകി സര്‍ക്കാറിനെ പുന:സ്ഥാപിക്കുകയും ചെയ്തു.

കഴിഞ്ഞ നവംബറില്‍ നബാം തുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട് ഈ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അരുണാചലില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭാകക്ഷി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പ്രഖ്യാപിച്ചതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved