Latest News :
Home » , » 16 കാരിയെ തട്ടിക്കൊണ്ടുപോയി; കൊലക്കേസ് പ്രതി അറസ്റ്റില്‍

16 കാരിയെ തട്ടിക്കൊണ്ടുപോയി; കൊലക്കേസ് പ്രതി അറസ്റ്റില്‍

Written By Muhimmath News on Monday, 1 August 2016 | 20:20

ഉപ്പള: കുക്കാര്‍ സ്‌കൂളിന് സമീപത്തെ 16 കാരിയെ തട്ടിക്കൊണ്ടുപോയ കൊലക്കേസ് പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോടിന് സമീപം അടുക്കയില്‍ താമസിക്കുന്ന സദ്ദു എന്ന അബ്ദുല്‍ അസീറി (21) നെയാണ് പരപ്പയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 16 കാരിയേയും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് അഞ്ചരമണിക്കാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രിയോളം നീണ്ട തിരച്ചിലിലാണ് പരപ്പയില്‍ വെച്ച് കുമ്പള എസ്.ഐ മെല്‍വിന്‍ ജോസ് ഇരുവരേയും കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് കുമ്പള പേരാലിലെ ഷഫീഖി(25)നെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതിയാണ് അസീര്‍. ഷഫീഖിനെ കൊലപ്പെടുത്തിയ ശേഷം മണലില്‍ പൂഴ്ത്തിയ നിലയിലായിരുന്നു. ഈ കേസില്‍ അസീര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൊഗ്രാല്‍നാങ്കി, കുമ്പള പേരാല്‍ എന്നിവിടങ്ങളിലും അസീര്‍ നേരത്തെ താമസിച്ചിരുന്നു. ഈ ഭാഗങ്ങളിലെ നിരവധി അക്രമകേസുകളില്‍ പ്രതിയാണ് അസീര്‍. ലൈസന്‍സില്ലാത്ത തോക്കുമായി ഏപ്രില്‍ ഒന്നിന് കര്‍ണാടക പൊലീസ് അസീറിനെ അറസ്റ്റ് ചെയ്തിരുന്നു. 12 ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ഒക്ടോബര്‍ 6ന് പുത്തൂരിലെ രാജധാനി ജ്വല്ലറിക്ക് നേരെ വെടിയുതിര്‍ത്ത കേസിലും അബ്ദുല്‍ അസീര്‍ പ്രതിയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved