Latest News :
Home » » ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍

Written By Muhimmath News on Wednesday, 31 August 2016 | 21:12

കാസര്‍കോട്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. ലീഗ് പ്രവര്‍ത്തകനായ മൊഗ്രാല്‍ പുത്തൂരിലെ പടിഞ്ഞാര്‍ ഹൗസില്‍ ഇബ്രാഹി(38)മിനെയാണ് കാസര്‍കോട് സി.ഐ. അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മെയ് 27ന് മൊഗ്രാല്‍പുത്തൂരിലെ റെഡ്സ്റ്റാര്‍ ക്ലബ്ബില്‍ അതിക്രമിച്ചുകയറി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved