Latest News :
Home » , » കീഴൂരില്‍ വീണ്ടും തോണി അപകടം; അഞ്ചു പേര്‍ക്ക് പരിക്ക്, മന്ത്രിയും എം.എല്‍.എയും അപകടസ്ഥലത്തെത്തി

കീഴൂരില്‍ വീണ്ടും തോണി അപകടം; അഞ്ചു പേര്‍ക്ക് പരിക്ക്, മന്ത്രിയും എം.എല്‍.എയും അപകടസ്ഥലത്തെത്തി

Written By Muhimmath News on Friday, 26 August 2016 | 19:48

കാസര്‍കോട്: കീഴൂരില്‍ വീണ്ടും തോണി മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രണ്ടു തോണികള്‍ മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റിരുന്നു. കീഴൂരിലെ ആരിഫ് ബാവയുടെ ഫൈബര്‍ തോണിയാണ് മറിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കീഴൂര്‍ സ്വദേശികളായ പ്രഭോഷ് (25), ബോഭേഷ് (26), ഷാജി (28), കെ.വി ആനന്ദ് (40), ധനീഷ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. 10 പേരാണ് തോണിയിലുണ്ടായിരുന്നത്. അപകടവിവരമറിഞ്ഞ് മന്ത്രി ഇ. ചന്ദ്രശേഖരനും ഉദുമ എം എല്‍ എ കെ. കുഞ്ഞിരാമനും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അടിയന്തിരമായി കോസ്റ്റല്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അപകടംമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായിട്ടുള്ള നാശനഷ്ടം കണക്കാക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ഫിഷറീസ് മന്ത്രി, ജില്ലാ കലക്ടര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved