Latest News :
Home » , » മുന്നണി പ്രസക്തം, ഇപ്പോള്‍ ഒറ്റക്കു തുടരും: കെ.എം മാണി

മുന്നണി പ്രസക്തം, ഇപ്പോള്‍ ഒറ്റക്കു തുടരും: കെ.എം മാണി

Written By Muhimmath News on Thursday, 11 August 2016 | 20:03

കോട്ടയം: കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനു പ്രസക്തി ഉണ്ടെന്ന് കെ. എം മാണി. എന്നാല്‍ ഇപ്പോള്‍ ഒറ്റക്കു നിന്നു ശക്തി തെളിയിക്കാനാണ് തീരുമാനം. മുമ്പും ഒറ്റക്കു നിന്നു കഴിവു തെളിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിനെ മറ്റു മുന്നണികള്‍ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും മാധ്യമങ്ങളോടു സംസാരിക്കവെ മാണി പറഞ്ഞു. മുന്നണി രാഷ്ട്രീയം പ്രസക്തമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഒറ്റക്ക് നിന്ന് ശക്തി തെളിയിക്കുമെന്നും മാണി വ്യക്തമാക്കി.

കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിനു പ്രസക്തി ഇല്ലെന്ന മാണിയുടെ നിലപാടിനോട് വിയോജിപ്പാണെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കിയിരുന്നു. ഇന്നത്തെ കാലത്ത് മുന്നണി രാഷ്ട്രീയം യാഥാര്‍ത്ഥ്യമാണെന്നും അതിനാണ് കേരളത്തില്‍ പ്രസക്തിയെന്നും മോന്‍സ് ജോസഫ് പറഞ്ഞിരുന്നു. തുടര്‍ന്ന് മോന്‍സ് ജോസഫിന്റെ പ്രസ്താവനയെ പിന്തുണച്ച് പിജെ ജോസഫും രംഗത്തെത്തി. കേരളത്തില്‍ മുന്നണി ബന്ധം അനിവാര്യമാണ്. എന്നാല്‍ ഒറ്റക്ക് നിന്ന് ശക്തിപ്പെടുക എന്നതാണ് പാര്‍ട്ടി നയം. ഇപ്പോഴത്തെ കാലഘട്ടത്തില്‍ മുന്നണി ബന്ധം ഉള്ളതാണ് നല്ലതെന്നും പിജെ ജോസഫ് അഭിപ്രായപ്പെട്ടു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved