Latest News :
Home » , , , » കെ എം മാണി യു.ഡി.എഫ് വിടുന്നു; ഇനി എല്‍.ഡി.എഫോ, എന്‍.ഡി.എയോ

കെ എം മാണി യു.ഡി.എഫ് വിടുന്നു; ഇനി എല്‍.ഡി.എഫോ, എന്‍.ഡി.എയോ

Written By Muhimmath News on Tuesday, 2 August 2016 | 10:11

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മുന്നണിമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചരല്‍ക്കുന്നില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന ക്യാമ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ചേര്‍ന്ന രണ്ട് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെ അജണ്ട വ്യക്തമാക്കാന്‍ വേണ്ടിയാണ് ചര്‍ച്ച നടത്തിയതെന്നും മാണി വ്യക്തമാക്കി. ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിലാണ് ചരല്‍ക്കുന്നില്‍ പാര്‍ട്ടിയുടെ സംസ്ഥാന ക്യാമ്പ്.

അതെ സമയം, കെ എം മാണിയുടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് മുന്നണി വിടുന്നകാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിട്ടുണ്ടെന്നാണറിവ്. കോണ്‍ഗ്രസുമായി ഭിന്നാഭിപ്രായമുണ്ടെന്ന മാണിയുടെ പ്രസ്താവനയും മുന്നണി മാറ്റത്തിനുള്ള സൂചനയാണത്രെ. പാര്‍ട്ടിയിലെ മിക്ക നേതാക്കളും ഇക്കാര്യത്തില്‍ യോജിപ്പിലാണത്രെ. എന്നാല്‍ മുന്നണി വിട്ട് ഏതു മുന്നണിയിലേക്കാണ് പോകേണ്ടത് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് മുന്നണിയിലേക്കോ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ സഖ്യത്തിലേക്കോ പോകേണ്ടത് എന്ന കാര്യം പാര്‍ട്ടിയില്‍ ധാരണയായിട്ടില്ല. ഇടതിലേക്ക് ചെന്നാല്‍ കാര്യമായ പരിഗണനയുണ്ടാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബി.ജെ.പി മുന്നണിയിലേക്കാണെങ്കില്‍ ജോസ് കെ മാണിക്ക് കാര്യമായ പരിഗണന കിട്ടുമെന്നും മാണിയും കൂട്ടരും കണക്കു കൂട്ടുന്നുണ്ട്. ഏതായാലും ഒരാഴ്ചക്കകം മാണിയുടെ മുന്നണിക്കാര്യത്തില്‍ തീരുമാനമാകും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved