Latest News :
Home » , » മുസ്‌ലിം ലീഗ് ചര്‍ച്ചക്ക് വന്നാലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് മാണി

മുസ്‌ലിം ലീഗ് ചര്‍ച്ചക്ക് വന്നാലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് മാണി

Written By Muhimmath News on Monday, 8 August 2016 | 19:52



കോട്ടയം: ആരു മധ്യസ്ഥം പറഞ്ഞാലും മുന്നണി വിട്ട തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. മുസ്ലിം ലീഗുമായി തങ്ങള്‍ നല്ല സൗഹാര്‍ദ്ദത്തിലാണെന്നും ലീഗ് നേതാക്കള്‍ സംസാരിക്കാന്‍ വരുന്നതില്‍ സന്തോഷമേ ഉള്ളുവെന്നും എന്നാല്‍ മുന്നണി വിട്ട തീരുമാനത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്നും മാണി കോട്ടയത്ത് പറഞ്ഞു. ഒറ്റക്ക് ശക്തി തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഏത് പ്രതിസന്ധിയേയും നേരിടാന്‍ തയ്യാറാണ്. ഇതിന് മുമ്പും ഒറ്റക്ക് നിന്ന ചരിത്രം പാര്‍ട്ടിക്കുണ്ട്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലമാണി പറഞ്ഞു. സ്വതന്ത്രമായാണ് തങ്ങള്‍ തീരുമാനമെടുത്തതെന്നും അത് കൊണ്ട് തന്നെ ആരെയും ഭയമില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി കെ.എം മാണിക്ക് പിന്നാലെ പോകേണ്ടതില്ലെന്നും മാണി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായി. കേരള കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ച് മുന്നണി വിട്ട സാഹചര്യത്തില്‍ അവരോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തി. എന്നാല്‍ മാണിയെ മനഃപൂര്‍വ്വം പ്രകോപിപ്പിക്കേണ്ടതില്ലെന്നും ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നതില്‍ പ്രതികരണമൊതുക്കിയാല്‍ മതിയെന്നും നേതാക്കള്‍ ധാരണയിലെത്തിയിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved