Latest News :
Home » , , » വിസ നിഷേധം; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ്

വിസ നിഷേധം; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ്

Written By Muhimmath News on Friday, 5 August 2016 | 11:03

ന്യൂഡല്‍ഹി: മന്ത്രി കെ.ടി. ജലീലിന് നയതന്ത്ര വീസ നിഷേധിച്ച സംഭവത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ്. കെ.സി.വേണുഗോപാല്‍ എംപിയാണ് നോട്ടീസ് നല്‍കിയത്.

നേരത്തെ, വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ യാത്ര്ക്ക് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രിയുടെ യാത്ര അനിശ്ചിതത്വത്തിലായത്. 

തൊഴില്‍ നഷ്ടപ്പെട്ടവരെ തിരിച്ചെത്തിക്കുന്നതിനായാണ് ജലീല്‍ സൗദിയിലേക്കു പോകാനിരുന്നത്. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും മലയാളികള്‍ക്കു ലഭിക്കേണ്ട നിയമപരിരക്ഷ ലഭിക്കാതെ പോയെന്നും മന്ത്രി ജലീല്‍ ്രപതികരിച്ചു. ഇന്ന് സൗദിയിലേക്കു പുറപ്പെടാനായിരുന്നു മന്ത്രിയുടെ പദ്ധതി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved