Latest News :
Home » , » അക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലുമെന്ന് മന്ത്രി കെ.ടി ജലീല്‍

അക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലുമെന്ന് മന്ത്രി കെ.ടി ജലീല്‍

Written By Muhimmath News on Tuesday, 23 August 2016 | 17:25



തിരുവനന്തപുരം: ആക്രമണകാരികളായ തെരുവ് നായകളെ മരുന്ന് കുത്തിവെച്ച് കൊല്ലാന്‍ രേഖാമൂലം അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍. ഇതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ തനത് ഫണ്ട് മതിയാവില്ലെങ്കില്‍ പ്ലാന്‍ഫണ്ടില്‍ നിന്ന് ഇതിനുള്ള ചെലവ് കണ്ടെത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മനുഷ്യന്റെ ജീവനാണ് സര്‍ക്കാര്‍ വിലനല്‍കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഇന്നുതന്നെ ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കും. മൂന്ന് ബ്ലോക്കുകള്‍ക്ക് ഒരു വന്ധ്യംകരണ യൂനിറ്റ് എന്ന നിലയില്‍ ആരംഭിക്കുമെന്നും ഇവിടെ മൃഗ ഡോക്ടറുമാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved