Latest News :
Home » , » മനുഷ്യ സ്‌നേഹമില്ലാത്തവര്‍ മൃഗസ്‌നേഹത്തെ കുറിച്ച് സംസാരിക്കരുത്: മേനകാ ഗാന്ധിക്കെതിരെ കെടി ജലീല്‍

മനുഷ്യ സ്‌നേഹമില്ലാത്തവര്‍ മൃഗസ്‌നേഹത്തെ കുറിച്ച് സംസാരിക്കരുത്: മേനകാ ഗാന്ധിക്കെതിരെ കെടി ജലീല്‍

Written By Muhimmath News on Friday, 26 August 2016 | 18:12


തിരുവനന്തപുരം: തെരുവ് നായ വിഷയത്തില്‍ കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ വിമര്‍ശനങ്ങളെ തള്ളി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്‌നേഹമാണ്. മനുഷ്യരെ സ്‌നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്‌നേഹിക്കുമെന്നും മന്ത്രി ചോദിച്ചു.

അപകടകാരികളായ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമില്ല. വ്യവസ്ഥാപിതമായി സംസ്ഥാനത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം അംഗീകരിക്കുന്നു. ഇത് സ്വയംവിമര്‍ശനമായി കാണുന്നുവെന്നും നായ്ക്കളുടെ വന്ധ്യംകരണത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും മന്ത്രി ജലീല്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തന്നെ ഭീകരയാക്കി രക്ഷപ്പെടാന്‍ സംസ്ഥാനം ശ്രമിക്കുകയാണെന്നും മേനകാ ഗാന്ധി ആരോപിച്ചിരുന്നു. നായകളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം നിയമലംഘനമാണെന്നും കേന്ദ്രമന്ത്രി മേനകാ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved