Latest News :
Home » » കുമ്പള നായ്ക്കാപ്പില്‍ സ്വകാര്യവ്യക്തിയുടെ 1500ല്‍പ്പരം വളര്‍ത്തുമത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍

കുമ്പള നായ്ക്കാപ്പില്‍ സ്വകാര്യവ്യക്തിയുടെ 1500ല്‍പ്പരം വളര്‍ത്തുമത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍

Written By Muhimmath News on Saturday, 13 August 2016 | 12:10

കുമ്പള:  സ്വകാര്യവ്യക്തിയുടെ 1500ല്‍പ്പരം വളര്‍ത്തുമത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍ കാണപ്പെട്ടു. കുമ്പള നായ്ക്കാപ്പിലെ മധുസൂദന്റെ വളര്‍ത്തുമീനുകളാണ് വെള്ളിയാഴ്ച രാവിലെ ചത്തുപൊങ്ങിയ നിലയില്‍ കാണപ്പെട്ടത്. 



ഒന്നരവര്‍ഷം മുമ്പ് മത്സ്യകൃഷി നടത്തുന്ന മധുസൂദന്‍ ഇവയെ വില്‍ക്കാനൊരുങ്ങവെയാണ് ദുരന്തമുണ്ടായത്. അഞ്ചുകിലോയോളം വരുന്ന മീനുകളാണ് ചത്തുപൊങ്ങിയത്. ഭക്ഷ്യവിഷബാധയാകാം ഇതിനു കാരണമെന്നാണ് സംശയിക്കുന്നത്. അഞ്ച്‌ലക്ഷം രൂപ നഷ്ടം കണ ക്കാക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved