Latest News :
Home » » ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കുമ്മനം

ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കുമ്മനം

Written By Muhimmath News on Tuesday, 30 August 2016 | 19:21



തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ശാഖാപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കുമ്മനം രാജശേഖരന്‍. ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി ഇടപെടേണ്ടതില്ല. ദേവസ്വം ബോര്‍ഡ് സ്വയംഭരണ സ്ഥാപനമാണ്. പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിനോ ദേവസ്വം ബോര്‍ഡിനോ കൈമാറിയാല്‍ മതിയെന്നും കുമ്മനം വ്യക്തമാക്കി. ജാതി വേണ്ടെന്ന് പറയുന്നവര്‍ സംവരണാടിസ്ഥാനത്തില്‍ ലഭിച്ച് എം.എല്‍.എ സീറ്റ് രാജിവെയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാകുന്നുവെന്നത് വെറുമൊരു ആരോപണമല്ല. ഏത് ക്ഷേത്രമാണ് ആയുധപ്പുര ആയതെന്ന് ആരോപണം ഉന്നയിച്ചവര്‍ കാണിച്ചു തരണമെന്നും, അവിടേക്ക് പോകാന്‍ താന്‍ തയ്യാറാണെന്നും കുമ്മനം പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved