Latest News :
Home » » കുണ്ടംകുഴി സെക്ടര്‍ സാഹിത്യോത്സവിന് ശനിയാഴ്ച തുടക്കം

കുണ്ടംകുഴി സെക്ടര്‍ സാഹിത്യോത്സവിന് ശനിയാഴ്ച തുടക്കം

Written By Muhimmath News on Friday, 12 August 2016 | 20:27

കുണ്ടംകുഴി: എസ് എസ് എഫ് കുണ്ടംകുഴി സെക്ടര്‍ സാഹിത്യോത്സവിന് ശനിയാഴ്ച കൊടിയുയരും. ശനി, ഞായര്‍ ദിവസങ്ങളിലായി കുണ്ടംകുഴി മാനസം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടു കൂടി തുടക്കമാവും. 300 ഓളം കലാപ്രതിഭകള്‍ 85 ഇനങ്ങളിലായാണ് മത്സരിക്കുന്നത്. ആദ്യദിന സ്റ്റേജിതര മത്സരങ്ങള്‍ക്ക് ചേടിക്കുണ്ട് യൂനിറ്റ് ആതിഥ്യം വഹിക്കും.

ഞായറാഴ്ച രാവിലെ കെ കുഞ്ഞിരാമന്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്യുന്നതോടെ വേദികള്‍ ഉണരും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാമചന്ദ്രന്‍, സംഘടനാ നേതാക്കളായ റഫീഖ് സഖാഫി ചേടിക്കുണ്ട്, അബ്ദുല്‍ അസീസ് സൈനി, ജമാലുദ്ദീന്‍ സഖാഫി, അശ്‌റഫ് സഖാഫി തലേക്കുന്ന്, സിദ്ദീഖ് സഖാഫി, ശാനവാസ് മദനി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved