Latest News :
Home » » ഹൈസെല്‍ രൂപീകരണവും മെമ്പര്‍ഷിപ്പ് വിതരണവും നടന്നു

ഹൈസെല്‍ രൂപീകരണവും മെമ്പര്‍ഷിപ്പ് വിതരണവും നടന്നു

Written By Muhimmath News on Thursday, 4 August 2016 | 22:42



കുണിയ: എസ് എസ് എഫ് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ന്യൂ മെമ്പേഴ്‌സ് മീറ്റില്‍ ഹയര്‍ സെക്കണ്ടറി മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ കുണിയ സെക്ടര്‍ തല ഉല്‍ഘാടനവും ഹൈസെല്‍ രൂപീകരണവും നടന്നു. കുണിയ സുന്നി സെന്ററില്‍ നടന്ന മീറ്റില്‍ കുണിയ ഗവ; വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്‌ളസ് വണ്‍, പ്‌ളസ് ടു വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു. യോഗത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഹൈസെല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്ടര്‍ പ്രസിഡണ്ട് അസ്ഹര്‍ പെരിയയുടെ അദ്ധ്യക്ഷതയില്‍ മിന്‍ഹാജ് പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബഷീര്‍ ഹിമമി സഖാഫി ഉല്‍ഘാടനം ചെയ്തു. സെക്ടര്‍ ജനറല്‍ സെക്രട്ടറി മുബശ്ശിര്‍ കുണിയ, ഹയര്‍ സെക്കണ്ടറി കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ബാസിത്ത് വിഷയാവതരണം നടത്തി. ഹൈസെല്‍ ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി ടി എ (ചെയര്‍മാന്‍) അനസ് കുണിയ (കണ്‍വീനര്‍), തന്‍സീര്‍ കെ എ, അബ്‌റാര്‍ കെ വി (വൈ; ചെയര്‍മാന്‍), ജുനൈദ് എം എസ്, ഫഹദ് വടക്ക് പുറം (ജോ; കണ്‍വീനര്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved