Latest News :
Home » » എക്‌സലന്‍സി അവാര്‍ഡുകള്‍ വിതരണം ചെയ്തു

എക്‌സലന്‍സി അവാര്‍ഡുകള്‍ വിതരണം ചെയ്തു

Written By Muhimmath News on Tuesday, 23 August 2016 | 18:32



കുണിയ: എസ് എസ് എല്‍ സി, പ്‌ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് സംഘടിപ്പിച്ച എക്‌സലന്‍സി പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സെക്ടര്‍ പരിധിയിലെ നാല് വിദ്യാര്‍ത്ഥികളെയാണ് എസ് എസ് എഫ് കുണിയ സെക്ടര്‍ കമ്മിറ്റി എക്‌സലന്‍സി അവാര്‍ഡ് നല്‍കി അനുമോദിച്ചത്. പരിപാടി സെക്ടര്‍ പ്രസിഡണ്ട് അസ്ഹര്‍ പെരിയയുടെ അദ്ധ്യക്ഷതയില്‍ മിന്‍ഹാജുസ്സുന്ന പ്രസിഡണ്ട് സി എച്ച് ഹസൈനാര്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി, എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് ബി കെ അഹ്മദ് മുസ്ലിയാര്‍, മിന്‍ഹാജ് പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബഷീര്‍ ഹിമമി സഖാഫി ആശംസകള്‍ നേര്‍ന്നു. സത്താര്‍ ഹാജി ചെംബരിക്ക, എം ഇബ്രാഹിം ഹാജി, മുനീര്‍ വടക്കുപുറം, ശംസുദ്ദീന്‍ പെരിയ, ഹനീഫ ചെരുംബ അവാര്‍ഡുകള്‍ നല്‍കി. സെക്ടര്‍ ജന; സെക്രട്ടറി മുബശ്ശിര്‍ കുണിയ സ്വാഗതവും വിസ്ഡം കണ്‍വീനര്‍ ജൗഹര്‍ ചെരുംബ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved