Latest News :
Home » » കേരള കോണ്‍ഗ്രസ് എം ബി.ജെ.പിക്കൊപ്പം പോകുന്നത് ആത്മഹത്യാപരം; കുഞ്ഞാലിക്കുട്ടി

കേരള കോണ്‍ഗ്രസ് എം ബി.ജെ.പിക്കൊപ്പം പോകുന്നത് ആത്മഹത്യാപരം; കുഞ്ഞാലിക്കുട്ടി

Written By Muhimmath News on Tuesday, 2 August 2016 | 18:51

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി യു.ഡി.എഫ് വിടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളാ കോണ്‍ഗ്രസ് എം ബി.ജെ.പിക്കൊപ്പം പോയാല്‍ അത് ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് യാഥാര്‍ഥ്യമാണ്. ചരല്‍കുന്നിലെ ക്യാമ്പ് കഴിയുന്നത് വരെ കാത്തിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസുമായുള്ള പ്രശ്‌ന പരിഹാരത്തിന് കുഞ്ഞാലിക്കുട്ടിയെയാണ് യു.ഡി.എഫ് നിയോഗിച്ചത്. എന്നാല്‍, കോണ്‍ഗ്രസിനെ കടുത്ത സമ്മര്‍ദത്തിലാക്കി യു.ഡി.എഫ് ബന്ധം അവസാനിപ്പിക്കാനും അടുത്ത സമ്മേളനം മുതല്‍ നിയമസഭയില്‍ പ്രത്യേക ബ്‌ളോക്കായിരിക്കാനും കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിരുന്നു. ഇടതുസര്‍ക്കാറിനെ കണ്ണടച്ച് എതിര്‍ക്കേണ്ടതില്ലെന്നും സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണമെന്നും എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, മാണിയെ വശത്താക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. മാണിയുമായും മകന്‍ ജോസ് കെ.മാണിയുമായും രഹസ്യ കൂടിക്കാഴ്ചക്ക് ബി.ജെ.പി നേതാക്കള്‍ സമയം തേടിയതായാണ് റിപ്പോര്‍ട്ട്. മാണിയെ ഒപ്പംനിര്‍ത്തി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബി.ജെ.പി നീക്കം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved