Latest News :
Home » , » ലത്വീഫിയ പൂര്‍വ വിദ്യാര്‍ത്ഥി കുട്ടായ്മക്ക് നവസാരഥികള്‍

ലത്വീഫിയ പൂര്‍വ വിദ്യാര്‍ത്ഥി കുട്ടായ്മക്ക് നവസാരഥികള്‍

Written By Muhimmath News on Monday, 1 August 2016 | 10:16

ഷിറിയ: ലത്വീഫിയ പൂര്‍വ വിദ്യാര്‍ത്ഥി കുട്ടായ്മയായ 'ലിക്കോസ' വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. എം എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഓണന്ത സ്വാഗതം പറഞ്ഞു . ശാഫി സഅദി ഷിറിയ കുന്നില്‍ ഉദ്ഘാടനം ചെയ്തു. 

മൊയ്തു  ലത്വീഫി , അനസ് സിദ്ധീഖി സഖാഫി, മുഹമ്മദ് ഹാരിസ് കൊമ്പോട് എന്നിവര്‍ സഠസാരിച്ചു.സുബൈര്‍ തങ്ങള്‍, ഖാദര്‍ കുഞ്ചത്തൂര്‍, മൂസ ഷിറിയ കുന്നില്‍,എം പി ഹാഫിള് അന്‍വര്‍ സഖാഫി, എം.പി അബ്ദുറഹ്മാന്‍ നിസാമി, യൂസഫ് സഅദി, അബ്ദുറഹ്മാന്‍ ഓണന്ത എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഏഴിന കര്‍മ്മപദ്ധതികള്‍ക്ക് യോഗം അംഗീകാരംനല്‍കി. 

യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട്. എം.എ അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് ഷാഫി സഅദി ഷിറിയ കുന്നില്‍, ജനറല്‍ സെക്രട്ടറി ഫാറൂഖ് ഓണന്ത, അസി. സെക്രട്ടറി മുഹമ്മദ് ഹാരിസ് കൊമ്പോട് .ട്രഷറര്‍ ഹാഫിള് അന്‍വര്‍ സഖാഫി എന്നിവരെ 'ലിക്കോസ' ഭാരവാഹികളായി തെരഞ്ഞെടുത്തു. പതിമൂന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved