Latest News :
Home » » മഡ്ക്ക: കാസര്‍കോട്ടും കുമ്പളയിലുമായി 11പേര്‍ അറസ്റ്റില്‍

മഡ്ക്ക: കാസര്‍കോട്ടും കുമ്പളയിലുമായി 11പേര്‍ അറസ്റ്റില്‍

Written By Muhimmath News on Wednesday, 24 August 2016 | 17:57

കാസര്‍കോട്: മഡ്ക്ക ചൂതാട്ടത്തിലേര്‍പ്പെട്ടവര്‍ക്കെതിരെ പോലീസ് നടപടി കര്‍ശനമാക്കി. കാസര്‍കോട്ടും, കുമ്പളയിലുമായി പതിനൊന്ന് പേര്‍ അറസ്റ്റിലായി. പ്രതികളെ ലോട്ടറി റഗുലേഷന്‍ ആക്ട് 1998 പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും മഡ്ക്ക കളിക്കുകയായിരുന്നു ആറുപേരെയാണ് സി.ഐ. അബ്ദുള്‍ റഹീം എസ്.ഐ. വരുണ്‍ ജി.കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.

അടുക്കത്ത്ബയലിലെ കെ.ആര്‍. ഗണേശ്(43), ബദിയഡുക്ക കടുപ്പംകുഴി ഹൗസില്‍ മുഹമ്മദ് കുഞ്ഞി കെ.(32) കുഞ്ചത്തൂരിലെ അരുണ്‍ എസ്.(34), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകുന്നിലെ മുഹമ്മദ് നവാസ്(28), ബീരന്ത്ബയല്‍ സ്വദേശി ബസന്ത(35), കാസര്‍കോട് അശ്വിനി നഗറിലെ ജീവന്‍(29) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നു 22,820 രൂപയും പിടിച്ചെടുത്തു. സി.ഐ.യുടെ നേതൃത്വത്തില്‍ പൊലീസ് വേഷംമാറി എത്തിയാണ് മഡ്ക്ക ചൂതാട്ടക്കാരെ വലയിലാക്കിയത്.

കുമ്പള എസ്.ഐ. മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ നടത്തിയ റെയ്ഡിലാണ് അഞ്ച് മഡ്ക കളിക്കാരെ പിടികൂടിയത്‌ഷേഡിക്കാവ് സ്വദേശി ശ്രീധരന്‍(42), നെല്ലിക്കുന്നിലെ മനോജ് (34), പെറുവാഡ് സ്വദേശികളായ നാരായണ(50) ജയകര(45) നായ്ക്കാപ്പിലെ ജഗന്നാഥ(37) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1640 രൂപയാണ് പിടിച്ചെടുത്തു.

രണ്ട് സംഭവങ്ങളിലും 1998 ലെ ലോട്ടറി റഗുലേഷന്‍ ആക്ട് അനുസരിച്ചാണ് പൊലീസ് കേസെടുത്തത്. രണ്ടുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണിത്. സാധാരണ രീതിയില്‍ മഡ്ക ചൂതാട്ടകേസുകളില്‍ സ്‌റ്റേഷനില്‍ നിന്നു തന്നെ ജാമ്യം കൊടുക്കുന്ന വകുപ്പുകളാണ് എടുത്തിരുന്നത്. ഇപ്പോള്‍ ഇതു മാറ്റിയാണ് മഡ്ക ചൂതാട്ടത്തിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved