Latest News :
Home » , » മഹല്ല് നേതൃത്വം മതപരമായ വലിയ ഉത്തരവാദിത്വം: അലിക്കുഞ്ഞി ഉസ്താദ്

മഹല്ല് നേതൃത്വം മതപരമായ വലിയ ഉത്തരവാദിത്വം: അലിക്കുഞ്ഞി ഉസ്താദ്

Written By Muhimmath News on Tuesday, 23 August 2016 | 20:21



കുമ്പള: മഹല്ലുകളിലെ നേതൃത്വം കയ്യാളുന്നവര്‍ അതീവ സൂക്ഷ്മത പുലര്‍ത്തണമെന്ന് സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉത്‌ബോധിപ്പിച്ചു.

മഹല്ല് ഭാരവാഹിത്വം അല്ലാഹുവിന്റെ അമാനത്താണ്. മതപരമായി വലിയ ഉത്തരവാദിത്വമുള്ളവരാണ് ഭാരവാഹികള്‍. സമൂഹത്തെ സാംസ്‌കാരിക ജീര്‍ണതയില്‍നിന്ന് രക്ഷിക്കാന്‍ മഹല്ല് നേതൃത്വം ക്രിയാത്മകമായി ഇടപെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഷിറിയ ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്‌സില്‍ നടന്ന കുമ്പള-മഞ്ചേശ്വരം മഹല്ല് പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ജില്ലാ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അധ്യക്ഷതവഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി വിഷയാവതരണം നടത്തി. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അന്തുഞ്ഞി മൊഗര്‍, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എ ബി മൊയ്തു സഅദി ചേരൂര്‍ സ്വാഗതവും മുഹമ്മദ് സഖാഫി പാത്തൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved