Latest News :
Home » » മജിര്‍പള്ള സെക്ടര്‍ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി: കോളിയൂര്‍പദവ് ജേതാക്കള്‍

മജിര്‍പള്ള സെക്ടര്‍ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി: കോളിയൂര്‍പദവ് ജേതാക്കള്‍

Written By Muhimmath News on Tuesday, 9 August 2016 | 19:36



വോര്‍ക്കാടി: സര്‍ഗ്ഗ വസന്തത്തിന്റെ കുളിര്‍മ പെയ്ത് താജുല്‍ ഉലമ നഗറില്‍ പ്രത്യകം സജ്ജമാക്കിയ മര്‍ഹൂം റസാഖ് അഹ്‌സനി വേദിയില്‍ നടന്ന് എസ് എസ് എഫ് മജിര്‍പള്ള സെക്ടര്‍ സാഹിത്യോത്സവ് '16 ന് പ്രൗഡ സമാപ്തി. സെക്ടര്‍ പരിധിയിലെ 13 യൂണിറ്റികള്‍ തമ്മില്‍ നന്ന മല്‍സരങ്ങളില്‍ കോളിയൂര്‍പദവ്, ധര്‍മനഗര്‍, ഗാന്ധിനഗര്‍ എന്നി യൂണിറ്റുകള്‍ ഒന്ന് , രണ്ട് , മുന്ന് സ്ഥാനങ്ങള്‍ നേടി. ഗാന്ധിനഗര്‍ യൂണിറ്റിലെ മുസമ്മിലിനെ കാലാപ്രതിഭയായി തെരഞ്ഞെടുത്തു.

സമാപന സംഗമം സെക്ടര്‍ പ്രസിഡന്റ് അഷ്‌റഫ് സഖാഫിയുടെ അധ്യക്ഷതിയല്‍ എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ ദൈഗോളി, സലാം മദനി, ഉമര്‍ സഅദി ട്രോഫി സമ്മാനിച്ചു. ബെസ്റ്റ് യൂണിറ്റ് സമ്മേളന അവാര്‍ഡ് ഉര്‍ണിക്കും. മികച്ചതിന് പുറുഷംങ്കോടി യൂണിറ്റിനും നല്‍കി.

അഹ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉര്‍ണി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അസീസ് സഖാഫി മച്ചംപാടി, ഡി. എം. കെ. മുഹമ്മദ്, അബ്ദുല്‍ കരീം ദി. കെ. സമ്മാനം വിതരണം ചെയ്തു. അലീ സഅദി ധര്‍മനഗര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി , അഹ്മദ് മദനി തുപ്പെ, മുഹമ്മദ് നാഷനല്‍, സിദ്ധീഖ് പുറുഷംങ്കോടി, മൂസ ധര്‍മനഗര്‍, ഇബ്രാഹിം ഹാജി ബൊള്‍മാര്‍, അലി ധര്‍മനഗര്‍, ഹാരിസ് ഹനീഫി, ഉമര്‍ സഖാഫി കെ.പി, അബ്ദല്ലാഹി സഅദി, ഉമറുല്‍ ഫാറൂഖ് അമാനി, ഹംസ സഅദി, ഹമീദ് മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി, മുഹമ്മദ് സഖാഫി, അബൂബക്കര്‍ എം, മുഹമ്മദ് കാന്തമജല്‍, ലത്തീഫ് മുസ്‌ലിയാര്‍ മുട്ടിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ശംസുദ്ധിന്‍ തങ്ങള്‍ ഗാന്ധിനഗര്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സകരിയ്യ സജ്ജാദ് സ്വാഗതവും അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

ആഗസ്റ്റ് 20,21 തീയ്യതികളില്‍ വോര്‍ക്കാടി കളിയൂര്‍ യൂ.പി. സ്‌കൂളില്‍ നടക്കുന്ന മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവില്‍ 8 സെക്ടറുകളില്‍ നിന്ന് വിജയിച്ച പ്രതിഭകള്‍ മത്സരിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved