Latest News :
Home » , , » സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉറൂസ് മുബാറക്ക് പ്രചരണവും മാസാന്ത സ്വലാത്ത് മജ്‌ലിസും ബുധനാഴ്ച മുംബൈയില്‍

സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉറൂസ് മുബാറക്ക് പ്രചരണവും മാസാന്ത സ്വലാത്ത് മജ്‌ലിസും ബുധനാഴ്ച മുംബൈയില്‍

Written By Muhimmath News on Wednesday, 24 August 2016 | 10:07

മുംബൈ: സമസ്ത മുശാവറ അംഗവും എസ് വൈ എസിന്റെ സംസ്ഥന ട്രഷററും മഞ്ചേശ്വരം മള്ഹറിന്റെ ശില്‍പിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നസയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അല്‍ ബുഖാരി അവര്‍കളുടെ ഒന്നാം ഉറൂസ് മുബാറക്കിന്റെ പ്രചരണ ഭാഗമായി മള്ഹര്‍ മുംബൈ ഘടകം സംഘടിപ്പിക്കുന്ന പ്രചരണ സമ്മേളനവും  മസാന്ത സ്വലാത്ത് മജ്‌ലിസും ആഗസ്റ്റ് 24 ബുധനാഴ്ച രാത്രി 9 മണിക്ക് ദാദര്‍ സുന്നി ഹനഫി മസ്ജിദില്‍ നടക്കും.

 മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍  ബുഖാരി തങ്ങള്‍ സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും.

ശരീഫു നിളാമി രാജാപൂര്‍, മുഫ്തി റഫീഖ് സഅദി, മുഹമ്മദ് ഇസ്മായീല്‍ അംജദി, അബ്ദുല്ല സഖാഫി മര്‍കസ് ,ആലികുഞ്ഞി മദനി, ഇബ്രാഹിം സഖാഫി, മുഹമ്മദ് സഖാഫി, മൊഇദീന്‍ കുഞ്ഞി സഖാഫി ഉളുവാര്‍, ഹഖീം അംജദി, ശൗകത്ത് അംജദി, ഉമറുല്‍ ഫാറൂഖ് സഖാഫി,സിദ്ദീക് മൗലാനാ തുടങ്ങിയ പ്രമുഖ വെക്തിത്വങ്ങള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved