Latest News :
Home » » മള്ഹര്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച

മള്ഹര്‍ മാസാന്ത സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച

Written By Muhimmath News on Wednesday, 24 August 2016 | 18:50

മഞ്ചേശ്വം: മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി സംഘടിപ്പിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച (25/8/2016) വൈകുന്നേരം 7.00 മണിക്ക് മള്ഹര്‍ അല്‍ ബുഖാരി കോമ്പൗണ്ടില്‍ നടക്കും. സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി കടലുണ്ടി യുടെ നേതൃത്വത്തില്‍ അനസ് സിദ്ദീഖി അല്‍ കാമിലി ശിറിയ ഉദ്‌ബോധനം നടത്തും.

സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര, സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് അലവി ജലാലുദ്ധീന്‍ അല്‍ ഹാദി ഉജിര, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി അല്‍ ബിഷാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹസ്സന്‍ സഅദി അല്‍ അഫഌി, ഉസ്മാന്‍ ഹാജി മള്ഹര്‍, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗടുഗോളി, സുബൈര്‍ സഖാഫി വട്ടോളി, ബഷീര്‍ പുളിക്കൂര്‍, സിദ്ധീഖ് മോംട്ടുഗോളി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചക്ക് 2.00 മണിക്ക് നടക്കുന്ന വനിതാ പഠന വേദിക്കും ആത്മീയ സംഗമത്തിനും സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved