Latest News :
Home » , » ആത്മഹത്യ ശ്രമത്തിനിടെ മഞ്ചേശ്വരം സ്വദേശി കിണറ്റില്‍ വീണ് മരിച്ചു

ആത്മഹത്യ ശ്രമത്തിനിടെ മഞ്ചേശ്വരം സ്വദേശി കിണറ്റില്‍ വീണ് മരിച്ചു

Written By Muhimmath News on Monday, 29 August 2016 | 17:52

മഞ്ചേശ്വരം: കിണറ്റിന്റെ കമ്പിയില്‍ കയറിട്ട് തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ കമ്പി ഒടിഞ്ഞ് കിണറ്റില്‍ വീണ് മഞ്ചേശ്വരം സ്വദേശി മരിച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന് സമീപത്തെ വിശ്വനാഥ ശേണായി (70) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സമീപത്തെ ബന്ധുവീട്ടിലെ കിണറിന്റെ കമ്പിയില്‍ കയറിട്ട് ആത്മഹത്യക്ക് ശ്രമിച്ചത്. അതിനിടെ കമ്പി ഒടിഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved