Latest News :
Home » , » കാണാതായ പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

കാണാതായ പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Friday, 12 August 2016 | 19:03

കാസര്‍കോട്: മൂന്ന് ദിവസം മുമ്പ് കാണാതായ പെയിന്റിംഗ് തൊഴിലാളിയെ ആള്‍ താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊറക്കോട് നാഗര്‍കട്ടയിലെ ഗണേഷ് നായക്കി (50) നെയാണ് വ്യാഴാഴ്ച ഉച്ചയോടെ പാങ്കോട് ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തെ ആള്‍ താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഈ മാസം എട്ടിന് പെയിന്റിംഗ് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരേതനായ ഗോപാലനായക്കിന്റെയും മഹാലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഹേമലത, മകന്‍: കൗഷിക്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved