Latest News :
Home » , , , , » സംഘര്‍ഷത്തി നിടെ ഉള്ളാള്‍ സ്വദേശി ബംഗളൂരുവില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

സംഘര്‍ഷത്തി നിടെ ഉള്ളാള്‍ സ്വദേശി ബംഗളൂരുവില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു

Written By Muhimmath News on Wednesday, 31 August 2016 | 10:27

ബംഗളൂരു: സംഘര്‍ഷത്തിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് ഉള്ളാള്‍ സ്വദേശിയായ യുവാവ് മരിച്ചു. ഉള്ളാള്‍ അക്കരക്കര സ്വദേശി ലത്വീഫ്-നജീമ ദമ്പതികളുടെ മകന്‍ നസല്‍ ഇസ്മാഈല്‍ (20) ആണ് മരണപ്പെട്ടത്. 

എച്ച് എല്‍ ജീവന്‍ ഭീമാനഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് ഞായറാഴ്ച രാത്രിയാണ് സംഭവം. കമ്പ്യൂട്ടര്‍ ഡിസൈനറായ നസല്‍ ജോലിക്കുവേണ്ടിയാണ് ഒരു മാസം മുമ്പ് ബംഗളൂരുവിലെത്തിയത്. സുഹൃത്തിനൊപ്പം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം.
കെട്ടിടത്തിനുള്ഓളില്‍ ധനുഷ്, സുന്ദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമായി സംസാരിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സംഘര്‍ഷത്തിനിടെ ഭയന്ന് നാലുനില കെട്ടിടത്തില്‍നിന്ന് താഴെയെത്താന്‍ ശ്രമിച്ച നസല്‍ കെട്ടിടത്തിലെ ബാത്ത്‌റൂമില്‍നിന്ന് ടാങ്കിലേക്ക് ഘടിപ്പിച്ച പൈപ്പില്‍ തൂങ്ങിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പൈപ്പ് പൊട്ടിയാണ് താഴെ വീണത്. സംഭവസ്ഥലത്തുതന്നെ യുവാവ് മരണപ്പെട്ടിരുന്നു.
മയ്യത്ത് പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved