Latest News :
Home » , , , » ഹിജാബ് നിരോധനം: പ്രതിഷേധം ശക്തം; താടി നീട്ടുന്നതിനും വിലക്ക്

ഹിജാബ് നിരോധനം: പ്രതിഷേധം ശക്തം; താടി നീട്ടുന്നതിനും വിലക്ക്

Written By Muhimmath News on Monday, 29 August 2016 | 10:58

മംഗളൂരു: ഒന്നാംവര്‍ഷം മുസ്‌ലിം വിദ്യാര്‍ഥിനികള്‍ തലമറക്കുന്നത് നിരോധിച്ച കോളജ് അധികൃതരുടെ നടപടിക്കെതിരേ മംഗളൂരുവില്‍ പ്രതിഷേധം. ശ്രീനിവാസ് കോളജ് ഓഫ് ഫാര്‍മസിയുടെ വളച്ചില്‍ കാംപസിനു പുറത്താണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും കാംപസ് ഫ്രണ്ട്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സംയുക്തമായി ധര്‍ണ നടത്തിയത്. 

ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ താടി വയ്ക്കുന്നതും കോളജില്‍ നിരോധിച്ചിട്ടുണ്ട്.
മതപരമായ അവകാശങ്ങള്‍ ഹനിക്കാനാണ് കോളജ് അധികൃതരുടെ നീക്കമെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് സമയം അനുവദിക്കാത്തതും അവര്‍ ചൂണ്ടിക്കാട്ടി. 

പ്രിന്‍സിപ്പല്‍ എ ആര്‍ ഷബറയ്യയും അധ്യാപകന്‍ ഇ വി എസ് സുബ്രഹ്മണ്യവുമാണ് വിദ്യാര്‍ഥികളെ ഹിജാബ് ധരിക്കുന്നതില്‍നിന്നു തടയുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് രണ്ടാഴ്ച സമയം വേണമെന്ന് സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ മാനേജ്‌മെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കു ഹിജാബ് ധരിക്കുന്നതിനോ താടിവയ്ക്കുന്നതിനോ വിലക്കില്ല. എന്നാല്‍, കാംപസിലെ വസ്ത്ര ചട്ടം പാലിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളില്‍നിന്ന് ഇത്തവണ എഴുതി വാങ്ങിയിരുന്നു. ഇതിന്റെ ബലത്തിലാണ് മാനേജ്‌മെന്റിന്റെ മുസ്‌ലിം വിരുദ്ധ നീക്കം. ജീന്‍സിനും ടീ ഷര്‍ട്ടിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved