Latest News :
Home » » മഞ്ചേശ്വരത്ത് ബസ്സില്‍ കടത്തിയ ലഹരി വസ്തുക്കള്‍ പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരത്ത് ബസ്സില്‍ കടത്തിയ ലഹരി വസ്തുക്കള്‍ പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 22 August 2016 | 12:33

മഞ്ചേശ്വരം: നിരവധി പുകയില ഉല്‍പ്പന്നങ്ങളും, ലഹരി മിഠായികളും എക്‌സൈസ് സംഘം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കാസര്‍കോട് തെക്കില്‍ കൊറക്കുന്ന് നിസ്സാമുദ്ദീന്‍ നഗറിലെ എ എച്ച് മൊയ്തീനെ (67)യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെയും, പിടികൂടിയ ലഹരി വസ്തുക്കളും പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി.


കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കാസര്‍കോട്ടേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന 5600 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ ലഹരി കലര്‍ന്ന മിഠായികള്‍, ഐസ്‌ക്രീമുകളില്‍ ചേര്‍ക്കുന്ന ലഹരി പേസ്റ്റുകള്‍ ടിന്‍ മസാലകള്‍ എന്നിവയാണ് എക്‌സൈസ് സംഘം മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ പിടികൂടിയത്.


എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ശങ്കര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രേമരാജന്‍ പ്രിവന്റീവ് ഓഫീസര്‍ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷേക്ക് അബ്ദുല്‍ ബഷീര്‍, രജിത് മൈക്കിള്‍ എന്നിവര്‍ ചേര്‍ന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved