Latest News :
Home » » മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് : സൈഫുള്ള തങ്ങള്‍ പ്രസിഡന്റ്ഗോ, ള്‍ഡന്‍ റഹ്മാന്‍ സെക്രട്ടറി

മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് : സൈഫുള്ള തങ്ങള്‍ പ്രസിഡന്റ്ഗോ, ള്‍ഡന്‍ റഹ്മാന്‍ സെക്രട്ടറി

Written By Muhimmath News on Friday, 5 August 2016 | 11:26

ഉപ്പള: മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായി സൈഫുള്ള തങ്ങള്‍ മഞ്ചേശ്വരം (പ്രസിഡന്റ്), ഗോള്‍ഡ് അബ്ദുല്‍ റഹ്മാന്‍ (ജനറല്‍ സെക്രട്ടറി), മുസ്തഫ ഒളമുഗര്‍ (ട്രഷറര്‍), ഉമ്മര്‍ ബൈങ്കിമൂല, ടി.വി അബ്ദുള്‍ കാദര്‍ (വൈസ് പ്രസിഡന്റ്), റഫീഖ് കണ്ണൂര്‍, റസാഖ് , ബഷീര്‍ മൊഗര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.

 ഉപ്പള സി.എച്ച് സൗധത്തില്‍ നടന്ന കൗണ്‍സില്‍ യോഗം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ ഉല്‍ഘാടനം ചെയ്തു. എ.കെ ആരീഫ് അദ്ധ്യക്ഷത വഹിച്ചു. നാസര്‍ ചായിന്റടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷാഹുല്‍ ഹമീദ് ബന്ദിയോട് വാര്‍ഷിക റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. സെഡ്.എ. കയ്യാര്‍ സ്വാഗതവും റഹ്മാന്‍ ഗോള്‍ഡന്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved