Latest News :
Home » » ഫുള്‍ ടാങ്ക് പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ഫുള്‍ ടാങ്ക് പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

Written By Muhimmath News on Wednesday, 3 August 2016 | 21:46

മഞ്ചേശ്വരം: ജൂലൈ 15നു തലപ്പാടിയിലെ പെട്രോള്‍ ബങ്കില്‍ നിന്നു ഫുള്‍ ടാങ്ക് പെട്രോളടിച്ചശേഷം പണം കൊടുക്കാതെ ഓടിച്ചു പോയ മാരുതി കാര്‍ തൂമിനാട്ടെ ഒരു ഫ്‌ളാറ്റിനടുത്തു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടു. പെട്രോള്‍ ബങ്കിലെ സി.സി.ടി.വി. ക്യാമറയില്‍ ഈ കാറിന്റെ രൂപവും രജിസ്‌ട്രേഷന്‍ നമ്പരും പതിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബങ്കുടമകള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. കെ.എ.19എന്‍7713 നമ്പര്‍ കാറാണ് ഉപേക്ഷിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved