Latest News :
Home » » കളിയൂര്‍ ഒരുങ്ങി; മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ് ശനിയാഴ്ച തുടങ്ങും

കളിയൂര്‍ ഒരുങ്ങി; മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവ് ശനിയാഴ്ച തുടങ്ങും

Written By Muhimmath News on Friday, 19 August 2016 | 17:23

കളിയൂര്‍: എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ സാഹിത്യോത്സവിന് ശനിയാഴ്ച തുടക്കമാവും. വൈകുന്നേരം 3 മണിക്ക് സ്വാഗതസംഗം ചെയര്‍മാന്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തും. സയ്യിദ് കെ എസ് എം തങ്ങള്‍ ഗാന്ധിനഗര്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഡിവിഷന്‍ ഉപാദ്ധ്യക്ഷന്‍ മൂസ സഖാഫി അല്‍ അസ്ഹരിയുടെ അദ്ധ്യക്ഷതയില്‍ ഡോ.റാമാനന്ദ ബണാരി പരിപാടി ഉല്‍ഘാടനം ചെയ്യും. ഫാദര്‍ പ്രാന്‍സിസ് റോഡ്രിഗസ് മുഖ്യ അഥിതിയായിരിക്കും. ഡോ.സ്വലാഹുദ്ദീന്‍ അയ്യൂബി, ഇബ്രാഹിം ഹാജി പാവൂര്‍, ശക്കീര്‍ എം ടി പി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സ്വാദിഖ് ആവളം, സിദ്ധീഖ് പൂത്തപ്പലം, അലി സഅദി ധര്‍മ്മനഗര്‍, ഹമീദ് സഖാഫി മേര്‍ക്കള, എം പി മുഹമ്മദ് മണ്ണങ്കുഴി, മൂസ ധര്‍മ്മനഗര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുല്‍ മജീദ് സഅദി സുബൈക്കട്ടെ സ്വാഗതവും ഫൈസല്‍ ആവളം നന്ദിയും പറയും.

ശേഷം സബ് ജൂനിയര്‍ , ജൂനിയര്‍ , ഹൈസ്‌ക്കൂള്‍ , ഹയര്‍ സെകന്ററി , സീനിയര്‍ , ജനറല്‍ എന്നി വിഭാഗങ്ങളിലായി 86 ഇന മത്സരങ്ങളിലായി 600 ല്‍ പരം മത്സരാര്‍ഥികള്‍ മാറ്റുരക്കുന്ന കലാ മത്സര പരിപാടികള്‍ നടക്കും. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ മശ്ഹൂര്‍ തലക്കി പ്രാര്‍ത്ഥന നടത്തും. ഡിവിഷന്‍ പ്രസിടണ്ട് അബ്ദുല്‍ അസീസ് സഖാഫി മച്ചമ്പാടിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉല്‍ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന വിസ്ഡം കണ്‍വീനര്‍ ജഅ്ഫര്‍ സ്വാദിഖ് സിഎന്‍ സന്ദേശ പ്രഭാഷണം നടത്തും. മൂസല്‍ മദനി അല്‍ ബിഷാറ, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബൂബക്കര്‍ സിദ്ധീഖ് സഖാഫി ആവളം, മുഹമ്മദ് സഖാഫി തോക്കെ, ശാഫി സഅദി ശിറിയ, അശ്രഫ് സഅദി കോടി, യഅ്ക്കൂബ് നഈമി ഗുഡ്ഡഗേരി തുടങ്ങിയവര്‍ സംബന്ധിക്കും. ഉമറുല്‍ ഫാറൂഖ് എ.എസ് സ്വാഗതവും നംഷാദ് ബേക്കൂര്‍ നന്ദിയും പറയും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved