Latest News :
Home » » പാകിസ്താനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യം; മനോഹര്‍ പരീക്കര്‍

പാകിസ്താനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യം; മനോഹര്‍ പരീക്കര്‍

Written By Muhimmath News on Tuesday, 16 August 2016 | 19:43

ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി പ്രത്യക്ഷമായ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പരീക്കറിന്റെ പ്രസ്താവന.

സ്വാതന്ത്ര്യദിനത്തിലും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റമുണ്ടായി. നമ്മുടെ ജവാന്‍മാര്‍ അഞ്ചു ഭീകരരെ വധിച്ചു. പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ചില സാഹചര്യങ്ങളില്‍ ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ തന്നെ അനുഭവിക്കേണ്ടിവരുന്നു. പാകിസ്താനിലേക്കു പോകുന്നത് നരകത്തില്‍ പോകുന്നതിന് സമമാണെന്നും പരീക്കര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ 671 നുഴഞ്ഞുകയറ്റ ശ്രമങ്ങളും 738 ഭീകരാക്രമണങ്ങളുമാണ് ജമ്മുകശ്മീരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. 2013 നും 2016 നുമിടക്ക് 141 ഭീകരരും 64 സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പരീക്കര്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved