Latest News :
Home » , » ദേശസുരക്ഷക്ക് കൈകോര്‍ക്കുക -എം എ അഹ്‌സനി

ദേശസുരക്ഷക്ക് കൈകോര്‍ക്കുക -എം എ അഹ്‌സനി

Written By Muhimmath News on Friday, 5 August 2016 | 12:09

ബന്തിയോട്: ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും അതിനു പ്രേരിപ്പിക്കുന്നവരെയും മുഖംനോക്കാതെ ചെറുക്കണമെന്നും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പുറംതിരിഞ്ഞുനില്‍ക്കുന്നവരെ കരുതിയിരിക്കണമെന്നും മഖ്ദൂമിയ്യ എജ്യുക്കേഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി അഹ്‌സനി പറഞ്ഞു. മഖ്ദൂമിയ്യയുടെ വിദ്യാര്‍ഥി സംഘടനയായ ഖിദ്മത്തുസ്സുന്നയുടെ വാര്‍ഷിക കൗണ്‍സിലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അബ്ദുല്ല അഹ്‌സനി കാമില്‍ സഖാഫി കൊടുവള്ളി അധ്യക്ഷത വഹിച്ചു. സി പി മുഹമ്മദ് സലീം അഹ്‌സനി മണിയംപാറ, ഉമറുല്‍ ഫാറൂഖ് സഖാഫി വളവൂര്‍, അബ്ദുല്‍ മജീദ് സഅദി സുബൈക്കട്ട, അബ്ദുന്നസീര്‍ സഖാഫി എരുതുംകല്ല്, മുഹമ്മദ് റഫീഖ് സഖാഫി മുനിയൂര്‍, സയ്യിദ് ബാത്വഷ തങ്ങള്‍ മുട്ടം എന്നിവര്‍ പ്രസംഗിച്ചു. സുഹൈല്‍ കുടക് സ്വാഗതവും സയ്യിദ് ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍: സയ്യിദ് സൈനുല്‍ ആബിദ് അളതംഗടി (ചെയര്‍.), അമീറുദ്ദീന്‍ ആന്ത്രോത്ത് (പ്രസി.), കലന്തര്‍ വിട്ടള, നഈമുദ്ദീന്‍ ബെല്‍ത്തങ്ങാടി (വൈസ് പ്രസി.), സയ്യിദ് ശറഫുദ്ദീന്‍ ഗുരുവായനക്കര (ജന.സെക്ര.), നവാസ് മാഹിം (വര്‍ക്കിംഗ് സെക്ര.), യഹ്‌യ ചള്ളങ്കയം (ജോ.സെക്ര.), ബി എം സുഹൈല്‍ കുടക് (ഫിനാന്‍സ് സെക്ര.). 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved