Latest News :
Home » , » എം ജി റോഡ് ടാറിംഗ് തകര്‍ച്ച; വിജിലന്‍സ് പരിശോധന നടത്തി

എം ജി റോഡ് ടാറിംഗ് തകര്‍ച്ച; വിജിലന്‍സ് പരിശോധന നടത്തി

Written By Muhimmath News on Thursday, 11 August 2016 | 19:29

 കാസര്‍കോട്: റീടാറിംഗ് ചെയ്ത കാസര്‍കോട് എം ജി റോഡ് മാസങ്ങള്‍ക്കകം തകര്‍ന്നതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി സി ഐ പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. പുതിയ ബസ്സ്റ്റാന്റില്‍ നിന്നാണ് പരിശോധന തുടങ്ങിയത്. റോഡ് തകര്‍ച്ച പ്രഥമ ദൃഷ്ട്യാ വ്യക്തമായിട്ടുണ്ടെന്നും നിര്‍മ്മാണത്തിലെ അപാകതയാണ് ടാറിംഗ് തകരാന്‍ കാരണമായതെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. 25 ലക്ഷം രൂപ ചെലവിലാണ് റോഡ് റീടാര്‍ ചെയ്തത്. ഇതിന്റെ ബില്‍ തുക കരാറുകാരനു നല്‍കിയിട്ടില്ല. ഈ തുക കൈമാറരുതെന്നും വീണ്ടും ടാറിംഗ് ചെയ്യിപ്പിക്കണമെന്നും കാണിച്ച് വിജിലന്‍സ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved