Latest News :
Home » » ഇസില്‍ ഇസ്‌ലാമല്ല: എം എച്ച് എസ് എ

ഇസില്‍ ഇസ്‌ലാമല്ല: എം എച്ച് എസ് എ

Written By Muhimmath News on Monday, 1 August 2016 | 17:41

മഞ്ചേശ്വരം: ഇസിലിന്റെ പ്രവര്‍ത്തനം ഇസ്‌ലാമിക ശരീഅത്തുമായി യോജിച്ചതല്ല. ഇസ്‌ലാമിന്റെ ശത്രുക്കളുടെ സൃഷ്ടിയാണിത്. ഇതിനെ തളച്ചിടാന്‍ എല്ലാവരും മുന്നോട്ടിറങ്ങണമെന്ന് മള്ഹര്‍ ഇന്‍സിറ്റിയൂറ്റ് ഓഫ് ഇസ്ലാമിക് ദഅ്‌വയുടെ വിദ്യാര്‍ഥി കൂട്ടായ്മയായാ മള്ഹറുല്‍ ഹുദ സ്റ്റുഡന്റ് അസോസിയേഷന്‍ (എം എച്ച് എസ് എ )വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു. യോഗം മള്ഹര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ദഅ്‌വാ അഡ്മിനിസ്റ്റേറ്റര്‍ ഹസന്‍ സഅദി അല്‍-അഫഌലിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍-ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാല്‍ അനസ് സിദ്ധീഖി ശിറിയ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സുബൈര്‍ സഖാഫി വട്ടോളി, കുഞ്ഞാലി സഖാഫി കോട്ടൂര്‍, സുഹൈല്‍ സിദ്ധീഖി പാറല്‍, റസ്സാഖ് സഖാഫി ചാലിയം, ഉവൈസ് സിദ്ധീഖി കാവനൂര്‍, മുസദ്ധിഖ് സിദ്ധീഖി പടിഞ്ഞാറ്റുമുറി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഭാരവാഹികള്‍ അഷ്‌റഫ് അഡൂര്‍ (പ്രസിഡന്റ്്) സയ്യിദ് ജാബിര്‍ അല്‍-ഹൈദ്രൂസി, റഷീദ് ബിഷാറ നഗര്‍ (വൈസ് പ്രസിഡന്റ്), ത്വയ്യിബ് ബാദപ്പുണി (ജ.സെക്രട്ടറി), സുഹൈല്‍ കന്യാന, ഫാറൂഖ് കണ്ണങ്കാര്‍ (ജോ.സെക്രട്ടറി), നൗഫല്‍ പാണമംഗളൂരു(ഫിനാന്‍ഷ്യല്‍ സെക്രട്ടറി).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved