Latest News :
Home » » മിന്‍ഹാജ് മാസാന്ത സ്വലാത്ത് 26ന്

മിന്‍ഹാജ് മാസാന്ത സ്വലാത്ത് 26ന്

Written By Muhimmath News on Monday, 22 August 2016 | 17:43

കുണിയ: മിന്‍ഹാജുസ്സുന്നക്ക് കീഴില്‍ മാസാന്തം നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസ് ആഗസ്റ്റ് 26വെള്ളിയാഴ്ച മിന്‍ഹാജ് ക്യാമ്പസില്‍ വെച്ച് വിപുലമായി നടത്താന്‍ മിന്‍ഹാജുസുന്ന എക്‌സിക്യൂട്ടീവ് മീറ്റ് തീരുമാനിച്ചു.

മഗ്‌രിബ് നിസ്‌കാരനന്തരം സയ്യിദ് ഇസ്മാഈല്‍ അസ്ഹര്‍ അല്‍ബുഖാരി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ ഉദ്‌ബോദനം, സ്വലാത്ത് മജ്‌ലിസ്, കൂട്ടുപ്രാര്‍ത്ഥന എന്നിവയ്ക്ക് പ്രമുഖ പണ്ഡിതന്‍ അസ്സയ്യിദ് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആശംസകള്‍ അര്‍പ്പിക്കും. കേരള മുസ്ലിം ജമാഅത്ത് നേതാക്കളായ സയ്യിദ് കെ പി എസ് തങ്ങള്‍ ഹദ്ദാദ് നഗര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ , അബ്ദുല്ല ഹാജി ചിത്താരി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, മുഹമ്മദ് കുഞ്ഞി ഹാജി, കുഞ്ഞബ്ദുള്ള ഹാജി, അലി ഹാജി, കെ പി മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി ബാലടുക്കം, അബ്ദുല്‍ റസാഖ് ഹാജി എരോല്‍, എസ് വൈ എസ് നേതാക്കളായ അശ്‌റഫ് കരിപ്പൊടി ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ, മൊയ്തീന്‍ പനേര മഹമ്മൂദ് ജീലാനി ബാഖവി, ഐ സി എഫ് പ്രവര്‍ത്തകരായ അബ്ദുല്‍ സത്താര്‍ ഹാജി ചെമ്പരിക്ക, സ്വാലിഹ് ഹാജി മുക്കൂട്, ഷാഫി ചിത്താരി തുടങ്ങിയവര്‍ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി സയ്യിദ് ഇസ്മയില്‍ അസ്ഹര്‍ തങ്ങള്‍ ചെയര്‍മാനും അബ്ദുല്‍ ഖാദര്‍സഖാഫി കുണിയ ജനറല്‍ കണ്‍വീനറുമായ നൂറ്റിയൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു. ഇതുസംബന്ധമായ യോഗം മിന്‍ഹാജുസുന്ന പ്രസിഡന്റ് സി എച്ച് ഹസൈനാര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മിന്‍ഹാജുസുന്ന ജനറല്‍ സെക്രട്ടറി ബി കെ അഹമ്മദ് മുസ്ലിയാര്‍ കുണിയ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് അസ്ഹര്‍ തങ്ങള്‍ അല്‍ ബുഖാരി, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, അബ്ദുല്‍ റഹ്മാന്‍ ബാഖവി, അബ്ദുല്‍ ഖാദര്‍ സഖാഫി, ഷാഫി ബി എ, അബ്ദുല്‍ റഷീദ് ഹാജി, മുഹമ്മദ് കെ വി, അബ്ദുല്‍ ഗഫൂര്‍ ഹാജി, ഷക്കീര്‍ കുണിയ തുടങ്ങിയവര്‍ സംബന്ധിച്ചു. ഷാനവാസ് മദനി സ്വാഗതവും അബ്ദുല്‍ ഹമീദ് മൗലവി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved