Latest News :
Home » , » കാണാതായ വ്യോമസേന വിമാനത്തിലെ എല്ലാവരും മരിച്ചിരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

കാണാതായ വ്യോമസേന വിമാനത്തിലെ എല്ലാവരും മരിച്ചിരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

Written By Muhimmath News on Friday, 12 August 2016 | 18:50

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനയുടെ എഎന്‍-32 വിമാനത്തില്‍ സഞ്ചരിച്ചിരുന്ന എല്ലാവരും മരിച്ചിരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. പ്രതിരോധ സഹമന്ത്രി സുബാഷ് രാമറാവു ബാംറെയാണ് ഇക്കാര്യം അറിയിച്ചത്. വിമാനം കാണാതായ ശേഷം ആദ്യമായാണ് എല്ലാവരും മരിച്ചിരിക്കാമെന്ന പ്രതികരണം കേന്ദ്ര സര്‍ക്കാരില്‍ നിന്നും വന്നത്.

ജൂലൈ 22-നാണ് രണ്ടു മലയാളികള്‍ ഉള്‍പ്പടെ 29 പേരുമായി പോയ വ്യോമസേന വിമാനം കാണാതായത്. ചെന്നൈയിലെ താംബരം വ്യോമസേന താവളത്തില്‍ നിന്നും ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്ക് പറന്ന വിമാനം രാവിലെ 8.30 ഓടെ കാണാതാവുകയായിരുന്നു. വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചിരിക്കാമെന്ന നിഗമനത്തില്‍ തന്നെ ഇപ്പോഴും തെരച്ചില്‍ നടക്കുന്നുണ്ട്. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. കോഴിക്കോട് കക്കോടി മക്കട കോട്ടൂപ്പാടം സ്വദേശിയായ വിമല്‍ (30), കാക്കൂര്‍ സ്വദേശി സജീവ്കുമാര്‍ (37) എന്നിവരായിരുന്ന വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved