Latest News :
Home » , » ആദൂരില്‍ നിന്ന് ദുരൂഹസാഹ ചര്യത്തില്‍ ഒരാളെ കാണാതായി: വീട്ടില്‍ നിന്ന് പോയത് മതപഠനത്തിനെന്ന് പറഞ്ഞ്

ആദൂരില്‍ നിന്ന് ദുരൂഹസാഹ ചര്യത്തില്‍ ഒരാളെ കാണാതായി: വീട്ടില്‍ നിന്ന് പോയത് മതപഠനത്തിനെന്ന് പറഞ്ഞ്

Written By Muhimmath News on Monday, 8 August 2016 | 11:29

കാസര്‍കോട്: കാസര്‍കോ'ട്ടുനിന്ന് ദുരൂഹസാഹചര്യത്തില്‍ ഒരാളെകൂടി കാണാതായി. ആദൂര്‍ സ്വദേശി അബ്ദുള്ളയെയാണ് കാണാതായത്. നാലു മാസമായി ഇയാളെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. തൃക്കരിപ്പൂരില്‍നിന്നു നാടുവിട്ടയാളുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു. മതപഠനത്തിനായാണെന്നു പറഞ്ഞാണ് ഇയാള്‍ വീട്ടില്‍നിന്നു പോയത്. പിന്നീട് നാടു വിട്ടവരുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

17 പേരെയാണ് കാസര്‍കോടുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായിരിക്കുന്നത്. ഇവരില്‍ മിക്ക ആളുകളും ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ ഒമ്പതെണ്ണത്തില്‍ യുഎപിഎ ചുമത്തിയിട്ടുണ്ട്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved