Latest News :
Home » » ഐഎസ് ബന്ധം ചാര്‍ത്തിയ യുവാവിനെ കണ്ടെത്തി

ഐഎസ് ബന്ധം ചാര്‍ത്തിയ യുവാവിനെ കണ്ടെത്തി

Written By Muhimmath News on Wednesday, 17 August 2016 | 11:37

കാസര്‍കോട്: തിരോധാനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ ഐഎസ് ബന്ധം ചാര്‍ത്തിയ യുവാവിനെ  എറണാകുളത്ത് കണ്ടെത്തി. ആദൂര്‍ ചീനപ്പാടിയിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹാരിസി(26)നെയാണ് ആദൂര്‍ പോലിസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. 

വീട്ടില്‍നിന്നു ജോലിക്കു പോയ ഹാരിസിനെ പിന്നീട് കാണാതാവുകയായിരുന്നു. നേരത്തെ തൃക്കരിപ്പൂരിലെ ഒരു സ്ഥാപനത്തില്‍ പഠിച്ചിരുന്ന യുവാവ് ഇവിടെനിന്ന് ഐഎസുമായി ബന്ധപ്പെട്ടുവെന്നാണു ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. 

എറണാകുളത്ത് ഒരു മൊബൈല്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലിചെയ്തിരുന്ന ഹാരിസ് ആറുമാസം മുമ്പ് നാട്ടില്‍ വന്നിരുന്നു. പിന്നീട് വീണ്ടും എറണാകുളത്തേക്കു തിരിച്ചുപോയി. ശേഷം മകനെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ പിതാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണു ചില മാധ്യമങ്ങള്‍ ഐഎസ് ബന്ധം ആരോപിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved